കൊച്ചിയിൽ നാവികസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണ് ഒരു സൈനികൻ മരിച്ചു

കൊച്ചിയിൽ പരിശീലന പറക്കലിനിടെ നാവികസേനാ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് തകർന്നുവീണു. അപകടത്തിൽ ഒരു സൈനികൻ മരിച്ചു. നാവിക ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡ റൺവേയിലാണ് അപകടം നടന്നത്. നാവിക സേനയുടെ ചേതക് ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.

ഹെലികോപ്റ്റർ റണ്‍വേയില്‍ നിന്ന് ഉയര്‍ന്നു പൊങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടസമയത്ത് ഹെലികോപ്റ്ററില്‍ രണ്ടുപേര്‍ ഉണ്ടായിരുന്നതായാണ് സൂചന. അപകട കാരണം വ്യക്തമല്ല.