എറണാകുളം ജില്ലയിലെ 4 മണ്ഡലങ്ങളിലെ നവകേരള സദസ് ഇന്ന് തുടങ്ങും

എറണാകുളം ജില്ലയിലെ 4 മണ്ഡലങ്ങളിലെ നവകേരള സദസ് ഇന്ന് തുടങ്ങും. സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്‍റെ മരണത്തെ തുടർന്ന് മാറ്റിവച്ച പരിപാടികളാണ് ഇന്ന് നടക്കുക. വൈകിട്ട് 3ന് തൃക്കാക്കര മണ്ഡലത്തിലും 5ന് പിറവത്തുമാണ് പരിപാടികൾ.

അതേ സമയം ഇത്തവണ നവകേരള സദസിൽ രണ്ടു മന്ത്രിമാർ പുതുമുഖങ്ങളാണ്. . പുതുതായി മന്ത്രിസഭയിലെത്തിയ ഗണേഷ് കുമാറും കടന്നപ്പളളി രാമചന്ദ്രനും ഈ നാല് മണ്ഡലങ്ങളിലുമെത്തും. തൃക്കാക്കരയിലെ നവകേരള വേദിക്ക് ബോംബ് ഭീഷണിയുളളതും കരിങ്കൊടി പ്രതിഷേധ സാധ്യതയും കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ് .