നാർക്കോട്ടിക് ജിഹാദ്; പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് എതിരെ കേസ്

നാ​ർ​ക്കോ​ട്ടി​ക്​ ജി​ഹാ​ദ്​ പരാമർശത്തിൽ പാ​ലാ രൂ​പ​ത ബി​ഷ​പ്​ മാ​ർ ജോ​സ​ഫ്​ ക​ല്ല​റ​ങ്ങാ​ട്ടി​നെ​തി​രെ കേസെടുത്തു. പാലാ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം കുറവിലങ്ങാട് പൊലീസാണ് കേസെടുത്തത്. കു​റ​വി​ല​ങ്ങാ​ട്​ പൊ​ലീ​സി​നോ​ട്​ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട്​ ന​ൽ​കാ​ൻ​ പാ​ലാ ഒ​ന്നാം​ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി​യാ​ണ്​ ഉ​ത്ത​ര​വി​ട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. മതസ്പര്‍ധ വളര്‍ത്തുന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്.

ഓ​ൾ ഇ​ന്ത്യ ഇ​മാം​സ്​ കൗ​ൺ​സി​ൽ കോ​ട്ട​യം ജി​ല്ല പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ അ​സീ​സ്​ മൗ​ല​വി​യു​ടെ പ​രാ​തി​യി​ലാ​ണ്​ ന​ട​പ​ടി. ഇ​ദ്ദേ​ഹം നേരത്തെ കു​റ​വി​ല​ങ്ങാ​ട്​ പൊ​ലീ​സി​ന്​ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നി​ല്ല. ഇ​തേ​തു​ട​ർ​ന്നാ​ണ്​ ഈ ​ആ​വ​ശ്യ​വു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. സെ​പ്റ്റം​ബ​ർ എ​ട്ടി​ന്​ കു​റ​വി​ല​ങ്ങാ​ട് മ​ര്‍ത്ത മ​റി​യം ഫൊ​റോ​ന പ​ള്ളി​യി​ല്‍ എ​ട്ടു​നോ​മ്പാ​ച​ര​ണ​ത്തിന്റെ സ​മാ​പ​ന​ത്തി​ൽ കു​ർ​ബാ​ന​മ​ധ്യേ​യാ​ണ്​ മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

നാർകോട്ടിക്, ലവ് ജിഹാദ്കൾക്ക് കത്തോലിക്ക പെൺകുട്ടികളെ ഇരയാക്കുന്നു എന്നാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് വചനസന്ദേശത്തിൽ പറഞ്ഞത്. ഈ ജിഹാദിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നുവെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറയുന്നു. ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്നും ഇത്തരക്കാർക്ക് നിക്ഷിപ്ത താത്പര്യം ഉണ്ടെന്നും പാലാ ബിഷപ്പ് പറഞ്ഞു.

Read more

മുസ്ലിം ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ പല തരത്തിൽ ശ്രമം നടത്തുന്നുണ്ടെന്നും ഹലാൽ വിവാദം ഇതിൻ്റെ ഭാഗമാണെന്നും അ​ദ്ദേഹം പറഞ്ഞു. കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നും ബിഷപ്പ് പറഞ്ഞു.