ഇന്ത്യ മുന്നണിയുടെ യോജിച്ചുള്ള തെരഞ്ഞെടുപ്പ് കേരളത്തിൽ നടക്കില്ല; ബംഗാളിലും അതേ സ്ഥിതിയെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി; ഇന്ത്യയെന്ന പേരുമാറ്റത്തിനും വിമർശനം

ഇന്ത്യ മുന്നണിയോടു യോജിച്ചുള്ള തെരഞ്ഞെടുപ്പ് കേരളത്തിൽ അസാധ്യമാണെന്ന് വ്യക്തമാക്കി എൽ കെ പ്രേമചന്ദ്രൻ എംപി.പശ്ചിമ ബംഗാളിലും സമാനമായ സ്ഥിതിയാണെന്നും എംപി പറഞ്ഞു. അതേ സമയം പാഠപുസ്തകങ്ങളിൽ ഇന്ത്യക്ക് പകരം ഭാരതം എന്നാക്കുവാനുള്ള തീരുമാനത്തെ പ്രേമചന്ദ്രൻ വിമർശിച്ചു.

എൻസിആർടിയുടെയും കേന്ദ്ര സർക്കാരിൻ്റെയും തീരുമാനം ഭരണഘടന ലംഘനം തന്നെയാണ്. പുതിയ തീരുമാനം വർഗ്ഗീയവൽക്കരണത്തിൻ്റെ ഭാഗമാണ്. ഇത് അംഗീകരിക്കാൻ കഴിയില്ല. ഭാരത് vs ഇന്ത്യയെന്ന തർക്കത്തിലേക്ക് കാര്യങ്ങൾ എത്തിക്കാനാണ് നോക്കുന്നതെന്നും എൻകെ പ്രേമചന്ദ്രൻ ആരോപിച്ചു.

Read more

കേരളത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെ നിരവധിപ്പേരാണ് പാഠപുസ്തകത്തിലെ ഇന്ത്യയുടെ പേരുമാറ്റത്തെ വിമർശിച്ച് രംഗത്തുവന്നത്. കേന്ദ്ര സർക്കാരിന്റെ ഈ നീക്കം ഭരണഘടന ലംഘനമായാണ് വിലയിരുത്തുന്നത്. ഇന്ത്യ എന്നതിന് പകരം പാഠപുസ്തകങ്ങളില്‍ ഭാരതം എന്ന് മതിയെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.