കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി: ഒരാള്‍ അറസ്റ്റില്‍

അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മധു കേസിലെ പ്രതിയായ അബ്ബാസിന്റെ ഡ്രൈവര്‍ ഷിഫാനാണ് അഗളി പൊലീസിന്റെ പിടിയിലായത്. മധുവിന്റെ അമ്മയും സഹോദരിയും നല്‍കിയ പരാതിയിലാണ് നടപടി.

ചിണ്ടക്കിയിലെ ഒറ്റമൂലി വൈദ്യശാലയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. പിടിയിലായ സമയത്ത് പ്രതിയുടെ കൈവശം 36 ലക്ഷം രൂപ ഉണ്ടായിരുന്നതിനായി പൊലീസ് പറഞ്ഞു.

Read more

അതേസമയം, കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ഈ മാസം 16ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.