മുണ്ടക്കൈ – ചൂരൽമല പുനരധിവാസത്തിന്റെ ഭാഗമായി മുസ്ലീം ലീഗിന്റെ നേതൃത്വത്തിലുള്ള വീടു നിര്‍മാണം നിർത്തിവയ്ക്കാൻ നിർദേശം. മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയാണ് ലീഗ് നേതാക്കള്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.
ലാൻഡ് ഡെവലപ്മെന്റ് പെർമിറ്റ് നടപടിക്രമം പാലിക്കാതെ നിർമാണം നടത്തുന്നുവെന്ന് ആരോപിച്ച് സെക്രട്ടറി നോട്ടീസ് നൽകിയിരുന്നു. ഇതേത്തുടർന്നാണ് പഞ്ചായത്ത് സെക്രട്ടറി സ്ഥലം സന്ദർശിച്ച് നിർമാണം നിർത്തിവയ്ക്കാൻ നിർദേശം നൽകിയത്. നിർമാണം തുടർന്നാൽ സ്റ്റോപ്പ് മെമ്മോ നൽകുമെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. ഇതിനെതിരെ പ്രതിഷേധവുമായി മുസ്ലീം ലീഗ് പ്രവർത്തകർ രംഗത്തെത്തി.
Read more
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി മുസ്ലീം ലീഗ് ഒരുക്കുന്ന വീടുകളുടെ നിര്‍മ്മാണം ഈ മാസം ആദ്യം ആരംഭിച്ചിരുന്നു. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വില്ലേജില്‍ മുട്ടില്‍-മേപ്പാടി പ്രധാന റോഡരികിലാണ് ലീഗിന്റെ വീട് നിര്‍മാണം. വിലയ്ക്കെടുത്ത 11 ഏക്കറില്‍ 105 കുടുംബങ്ങള്‍ക്കാണ് വീടൊരുക്കുന്നത്.







