മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടിയിലെത്തി; ആദ്യ മുന്നറിയിപ്പ് സന്ദേശം പുറപ്പെടുവിച്ചു

കനത്ത മഴയെത്തുടര്‍ന്ന് മുല്ലപെപ്രിയാര്‍ അണക്കെട്ടിലെ ജല നിരപ്പ് 136 അടിയിലെത്തി. ഇതോടെ തമിഴിനാട് ആദ്യ മുന്നറിയിപ്പ് നിര്‍ദ്ദേശം പുറപ്പെടുവിച്ചു. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം അണക്കെട്ടിന്റെ സംഭരണശേഷി 142 ആയി ഉയര്‍ത്തിയിരുന്നു. നിലവില്‍ ഡാമിലേക്ക് സെക്കന്‍ഡില്‍ 3025 ഘനയടി വെള്ളമാണ് ഒഴുകി എത്തുന്നത്. 2150 ഘനയടി വെള്ളം തമിഴ്‌നാടും കൊണ്ടുപോകുന്നുണ്ട്.

നിലവിലെ പ്രോട്ടോകോള്‍ അനുസരിച്ച് 136 അടിയില്‍ ജലനിരപ്പ് എത്തിയാല്‍ ആദ്യ മുന്നറിയിപ്പ് നിര്‍ദ്ദേശം കേരളത്തിന് തമിഴ്‌നാട് നല്‍കും. 138 അടിയിലാണ് രണ്ടാമത്തെ മുന്നറിയിപ്പ്. പിന്നീട് 140 ലും 141 ലും ആയിരിക്കും മുന്നറിയിപ്പ്. 142 അടിയിലെത്തിയാല്‍ ഷട്ടറുകള്‍ തുറക്കും.

Read more

നിലവില്‍ കുമളി, അടിമാലി ഭാഗത്ത് മഴ തുടരുകയാണ്. ഇതോടെ ഡാമിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് കൂടുന്നുമുണ്ട്. അതേസമയം ഇടുക്കി ഡാമിന്റെ ജലനിരപ്പില്‍ മാറ്റമില്ല. ഇന്നലെ തന്നെ രണ്ടു ഷട്ടറുകള്‍ അടച്ചിരുന്നു. ഇപ്പോള്‍ നാല്‍പതിനായിരം ലിറ്റര്‍ വെള്ളം ഓരോ സെക്കന്‍ഡിലും ഇടുക്കി ഡാമില്‍ നിന്ന് പുറത്തേക്ക് പോകുന്നുണ്ട്.