വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എംഎസ്എഫ്. മന്ത്രി വി ശിവന്‍കുട്ടിയുടേത് സോഷ്യല്‍ മീഡിയാ വിസിബിലിറ്റിക്കായുള്ള പ്രകടനമാണെന്ന് എംഎസ്എഫ് ആരോപിച്ചു. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് അഞ്ച് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ഫേസ്ബുക്കിലാണ് എംഎസ്എഫിന്റെ വിമര്‍ശനം.
കെടുകാര്യസ്ഥത കൊടികുത്തി വാഴുന്ന വിദ്യാഭ്യാസ വകുപ്പില്‍ അടിയന്തിര പരിഹാരമുണ്ടാവേണ്ട വിഷയങ്ങളോട് കണ്ണടച്ച് പിന്‍ബെഞ്ചുകാരെ ഇല്ലാതാക്കാനും അവധിക്കാലം പുനഃക്രമീകരിക്കാനും ഫേസ്ബുക്ക് പോസ്റ്റിട്ട് നിര്‍വൃതിയടയുകയാണ് മന്ത്രിയെന്നാണ് എംഎസ്എഫ് ജനറല്‍ സെക്രട്ടറി സ്വാഹിബ് മുഹമ്മദിന്റെ വിമര്‍ശനം.
Read more
വര്‍ഷങ്ങളോളം ശമ്പളമില്ലാതെ ജോലി ചെയ്ത് അധ്യാപകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ എന്താണ് സര്‍ക്കാര്‍ ഇടപെടാത്തതെന്നും പ്ലസ് വണ്‍ ഇംപ്രൂവ്മന്റ് പരീക്ഷ പ്ലസ്ട് പൊതു പരീക്ഷയോടൊപ്പം നടക്കുന്നത് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്നത് സര്‍ക്കാര്‍ കാണുന്നില്ലേയെന്നും എംഎസ്എഫ് വിമര്‍ശിച്ചു.







