എം പി വിരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവച്ചു

ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എം.പി.വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചു.  ഇന്ന് രാവിലെ രാജിക്കത്ത് രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്  കൈമാറി. ജെഡിയു ദേശീയ അധ്യക്ഷനായ നിതീഷ്‌കുമാറിന്റെ ബിജെപി പ്രവേശനമാണ് വീരേന്ദ്രകുമാറിന്റെ രാജിക്ക് പിന്നില്‍.

നിതീഷ് കുമാറിന്റെ പാര്‍ട്ടിയുടെ എംപിയായി താന്‍ തുടരില്ലെന്ന് വീരേന്ദ്രകുമാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

നിതീഷ് കുമാറുമായി വഴിപരിഞ്ഞ ശരത് യാദവ് പക്ഷത്തോടൊപ്പമാണ് വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു കേരള ഘടകം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.