ആലപ്പുഴയില്‍ നവജാത ശിശുവിനെ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞ് അമ്മ; രക്ഷിച്ച് ബന്ധു

ആലപ്പുഴ ചേര്‍ത്തലയില്‍ നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു. ഭര്‍ത്താവിന്റെ സഹോദരന്‍ കണ്ടതിനാല്‍ കുഞ്ഞിനെ രക്ഷിക്കാനായി. ചേര്‍ത്തല അര്‍ത്തുങ്കല്‍ ചേന്നവേലിയില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. 20 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ തോട്ടിലേക്ക എറിഞ്ഞത്.

കുഞ്ഞിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.ഏഴാം മാസം പ്രസവം നടന്നതിനെ തുടര്‍ന്ന് അമ്മയും കുഞ്ഞും വീട്ടിലെ പ്രത്യേക മുറിയില്‍ നിരീക്ഷണത്തിലായിരുന്നു.

തന്റെ മൂത്തമകനെ കാണാത്തതിന്റെ വിഷമത്തിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് ഇവര്‍ അര്‍ത്തുങ്കല്‍ പൊലീസിനോടു പറഞ്ഞത്. യുവതിക്ക് മാനസിക അസ്വസ്ഥതകളുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. തുടര്‍ന്ന് ഇവരെ മാനസികാരോഗ്യ വിദഗ്ദരെ കാണിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് അര്‍ത്തുങ്കല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പി ജി മധു പറഞ്ഞു.