തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ. പത്തനംതിട്ടയിലും തിരുവനന്തപുരത്തുമാണ് എൻഡിഎ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി മോദി എത്തുക. ഉച്ചയ്ക്ക് ഒരു മണിക്ക് പത്തനംതിട്ട മുനിസിപ്പൽ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ ഇറങ്ങും.

പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് പൊതുസമ്മേളനം. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി മുരളീധരൻ, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലെ ഒൻപത് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാൻ ഇന്ന് മൂന്ന് ജില്ലകളിലെത്തും. കോഴിക്കോട് ബേപ്പൂരിലും പാലക്കാട് പറളിയിലും തൃശ്ശൂരിലും ചൗഹാൻ പ്രചാരണത്തിനെത്തും. ഷാനവാസ് ഹുസൈന് നാദാപുരത്താണ് പ്രചാരണം. മുഖ്യമന്ത്രി പിണറായി വിജയൻ വൈകീട്ട് വടകരയിൽ എത്തും. ആറു മണിക്കാണ് പൊതു സമ്മേളനം. കണ്ണൂരിലാണ് പ്രകാശ് കരാട്ടിന്‍റെ പ്രചാരണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മലപ്പുറത്തും പാലക്കാടും പ്രചാരണത്തിനെത്തുന്നുണ്ട്. മലപ്പുറത്താണ് കനയ്യകുമാറിന്‍റെ പ്രചാരണം.