എം കെ വര്‍ഗീസിന്റെ ഘര്‍ വാപ്പസി; അഞ്ച് കൊല്ലം ഇടത് മുന്നണി മേയറായി, ഇനി കുടുംബത്തിലേക്ക് മടക്കമെന്ന് മുന്‍ തൃശൂര്‍ മേയര്‍; കോണ്‍ഗ്രസിലേക്കുള്ള മടക്കം നിരുപാധികം

തൃശ്ശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്. അഞ്ച് കൊല്ലം മുമ്പ് കൗണ്‍സിലര്‍ സ്ഥാനം നിഷേധിച്ചതോടെ കോണ്‍ഗ്രസ് വിട്ടു സ്വതന്ത്രനായ എം കെ വര്‍ഗീസിനെ ഇടത് മുന്നണിയാണ് തൃശൂര്‍ മേയറാക്കിയത്. കോണ്‍ഗ്രസ് വിട്ട് സ്വതന്ത്രനായ എംകെ വര്‍ഗീസ് അഞ്ച് കൊല്ലം ഇടതുമുന്നണിയില്‍ മേയറായി. ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ യുഡിഎഫ് മികച്ച വിജയം നേടുകയും കോണ്‍ഗ്രസിന്റെ നിജി ജസ്റ്റിന്‍ മേയറാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇടത് മുന്നണിയ്‌ക്കൊപ്പം നിന്ന് അഞ്ച് കൊല്ലം മേയറായിരുന്ന എം കെ വര്‍ഗീസിന്റെ പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവ്.

താന്‍ കുടുംബത്തിലേക്ക് മടങ്ങിപ്പോകുകയാണെന്നായിരുന്നു എം കെ വര്‍ഗീസിന്റെ പാര്‍ട്ടിയിലേക്കള്ള മടക്കത്തെ കുറിച്ചുള്ള പ്രതികരണം. ഇത് ഖര്‍ വാപ്പസിയാണെന്നും മാധ്യമങ്ങളോട് മുന്‍ മേയര്‍ പറഞ്ഞു. അന്നത്തെ സാഹചര്യത്തില്‍ സ്വതന്ത്രനായി മത്സരിച്ചതാണ്. തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതല്ലെന്നും എംകെ വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.

ഇന്ന് സാഹചര്യം മാറിയെന്നും കോണ്‍ഗ്രസിലേക്ക് ഉള്ള തന്റെ മടക്കം നിരുപാധികം ആണെന്നും എംകെ വര്‍ഗീസ് പറയുന്നു. ഉപാധികളൊന്നും ഇല്ലെന്നും എം കെ വര്‍ഗീസ് പറഞ്ഞു. തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രാജന്‍ പല്ലന് പിന്തുണ നല്‍കുമെന്നും നിയമസഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോഴുള്ള പാര്‍ട്ടി തിരിച്ചുവരവില്‍ എം കെ വര്‍ഗീസ് അറിയിച്ചു. തിരഞ്ഞെടുപ്പില്‍ രാജന്‍ പല്ലന്‍ തൃശൂരില്‍ വലിയ ഭൂരിപക്ഷത്തിന് ജയിക്കുമെന്നും ചിലപ്പോള്‍ മന്ത്രിയുമാകുമെന്നും കോണ്‍ഗ്രസ് വിട്ടു തൃശൂര്‍ മേയറായ എംകെ വര്‍ഗീസ് പറഞ്ഞു.