സം​സ്ഥാ​ന​ത്ത് സ്കൂ​ൾ തു​റ​ക്കുന്നത് വൈ​കും; സു​പ്രീംകോ​ട​തി വി​ധി നി​ർ​ണാ​യ​കമെന്ന് മന്ത്രി വി.​ ശിവൻകുട്ടി

സം​സ്ഥാ​ന​ത്ത് സ്കൂ​ൾ തു​റ​ക്കുന്നത് വൈ​കുമെന്ന് വി​ദ്യാ​ഭ്യാ​സ ​മന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. പ്ല​സ് വ​ൺ പരീക്ഷാ​കേ​സി​ൽ സു​പ്രീംകോ​ട​തി വി​ധി നി​ർ​ണാ​യ​ക​മാ​ണ്. വി​ധി അ​നു​കൂ​ല​മെ​ങ്കി​ൽ മാ​ത്ര​മേ സ്കൂ​ൾ തു​റ​ക്കു​ന്ന കാ​ര്യം ആ​ലോ​ചി​ക്കു​ക​യു​ള്ളുവെന്നും മന്ത്രി വ്യക്തമാക്കി.

സ്കൂൾ തുറക്കുന്നതിനെ കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയമിക്കാനായിരുന്നു തീരുമാനം. ഇതേക്കുറിച്ച് ഇന്ന് ചേരുന്ന അവലോകന യോഗം തീരുമാനമെടുക്കുമെന്നായിരുന്നു ധാരണ. എന്നാൽ കോടതി വിധിക്ക് ശേഷം മാത്രമേ വിദഗ്ധ സമിതിയെ നിയമിക്കൂ എന്നും മ​ന്ത്രി വ്യക്തമാക്കി.

കേ​ര​ള​ത്തി​ലെ പ്ല​സ് വ​ൺ പ​രീ​ക്ഷ ഓ​ഫ്‍​ലൈ​നാ​യി ന​ട​ത്തു​ന്ന​ത് സു​പ്രീംകോ​ട​തി സ്റ്റേ ​ചെ​യ്തി​രു​ന്നു. ഒ​രാ​ഴ്ച​ത്തേ​ക്കാ​ണ് പ​രീ​ക്ഷാ ന​ട​ത്തി​പ്പി​നു​ള്ള സ്റ്റേ. ​ഈ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ പ​രീ​ക്ഷ ന​ട​ത്തി​പ്പ് സം​ബ​ന്ധി​ച്ച പു​തി​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കാ​മെ​ന്ന് സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ക്കു​ക​യും ചെ​യ്തു.

എ​ന്ത് ശാ​സ്ത്രീ​യ പ​ഠ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രീ​ക്ഷ ന​ട​ത്തി​പ്പ് തീ​രു​മാ​നി​ച്ച​തെ​ന്നും പരീക്ഷ ന​ട​ത്തി​യാ​ൽ കു​ട്ടി​ക​ൾ രോ​ഗ​ബാ​ധി​ത​ർ ആ​കി​ല്ലെ​ന്ന് സ​ർ​ക്കാ​രി​ന് ഉ​റ​പ്പു​ന​ൽ​കാ​നാ​കു​മോ എ​ന്നു​മാ​ണ് കോ​ട​തി സ​ർ​ക്കാ​രി​നോ​ട് ചോ​ദി​ച്ച​ത്. കേ​സ് അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും.