മില്‍മ പാലിന് വില കൂട്ടാന്‍ തീരുമാനമായി. ഒരു ലിറ്ററിന് നാല് രൂപ കൂട്ടാനാണ് തീരുമാനം. മില്‍മയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് വില വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ ഉണ്ടായത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം വില വര്‍ധിപ്പിക്കാനുള്ള തീയതി തീരുമാനിക്കും.
ലിറ്ററിന് നാല് രൂപ വരെ കൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്കിയ പശ്ചാത്തലത്തിലാണ് വില വര്‍ധനയ്ക്കള്ള നീക്കം മില്‍മ തുടങ്ങിയത്. ഇന്ന് ചേര്‍ന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ വില വര്‍ധന പരിഗണിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ അന്തിമ പ്രഖ്യാപനം ഇന്നുണ്ടായേക്കില്ലെന്നാണ് സൂചന.
Read more
തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി കിട്ടുകയാണെങ്കില്‍ മെയ് 1 മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നേക്കുമെന്ന സൂചനയും മില്‍മ അധികൃതരില്‍ നിന്നുണ്ട്. ലിറ്ററിന് നാല് മുതല്‍ ആറ് രൂപ വരെ കൂട്ടണമെന്നായിരുന്നു മില്‍മയുടെ ആവശ്യം. പാല്‍വില കൂട്ടി കര്‍ഷകരെ സഹായിക്കണമെന്ന് മേഖല യൂണിയനുകള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു.എറണാകുളം മേഖല യൂണിയന് കഴിഞ്ഞ ദിവസം മില്‍മ ആസ്ഥാനത്ത് പരസ്യ പ്രതിഷേധവും നടത്തിയിരുന്നു. തിരഞ്ഞെടുപ്പായതിനാല്‍ വില വര്‍ധനയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. മില്‍മയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാല്‍വില കൂട്ടാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയത്.







