പത്തനാപുരത്ത് മധ്യവയസ്കന്റെ മരണം; വ്യാജമദ്യ ദുരന്തമെന്ന് സംശയം

പത്തനാപുരത്ത് മധ്യവയസ്കൻ മരിച്ചത് വ്യാജമദ്യം കഴിച്ചാണെന്ന് സംശയം. പത്തനാപുരം കടുവാത്തോട് സ്വദേശി പ്രസാദ് (50) ആണ് മരിച്ചതെന്ന് മീഡിയ വൺ റിപ്പോർട്ട് ചെയ്തു.

Read more

ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന മൂന്നു പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഒരാളുടെ കാഴ്ച്ച ഭാഗികമായി നഷ്ടമായി. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്.