മീസല്‍സ് റുബെല്ല പ്രതിരോധ കുത്തിവെപ്പ്: മലപ്പുറം 80 ശതമാനം കടന്നു

മറികടന്ന് മീസല്‍സ് റുബെല്ല കുത്തിവെപ്പിന് പാര്‍ശ്വഫലങ്ങളുണ്ടാകുമെന്ന കുപ്രചാരണങ്ങളെ മറികടന്ന് മലപ്പുറത്ത് 80 ശതമാനത്തിലെത്തി.ജില്ലയിലെ 12 പഞ്ചായത്തിലെ കുട്ടികള്‍ക്ക് 95 ശതമാനത്തിലധികം ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചു.

പ്രതിരോധകുത്തിവെപ്പില്‍ മലപ്പുറം ജില്ലയായിരുന്നു ഏറ്റവും പിന്നില്‍. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകള്‍ 96 ശതമാനം കൈവരിച്ചപ്പോള്‍ മലപ്പുറം 50 ശതമാനമാണ് കൈവരിച്ചത്. തുടര്‍ന്ന് കുത്തിവെപ്പ് എടുക്കാനുള്ള തിയതി നീട്ടി. എടക്കര, അരീക്കോട്, തിരൂരങ്ങാടി, ചാലിയാര്‍, പോത്തുകല്‍, കരുവാരക്കുണ്ട്, തേഞ്ഞിപ്പലം, അമരമ്പലം, മമ്പാട്, തിരൂര്‍, നന്നംമുക്ക്, വെട്ടത്തൂര്‍ എന്നിവയാണ് 95 ശതമാനത്തിലധികം ലക്ഷ്യം കൈവരിച്ച പഞ്ചായത്തുകള്‍.

പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ വഴി ഇനിയും കുത്തിവെപ്പ് നല്‍കുമെന്ന് ഡി.എം.ഒ കെ. സക്കീന പറഞ്ഞു. 11,97,108 കുട്ടികളില്‍ 9,61,179 കുട്ടികള്‍ക്കാണ് കുത്തിവെപ്പ് നല്‍കിയത്.