കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടിലെ പൂജാമുറിയില്‍ എംഡിഎംഎയും കഞ്ചാവും; പൊലീസ് പരിശോധനയ്ക്കിടെ പ്രതി ഓടി രക്ഷപ്പെട്ടു

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് കഞ്ചാവും എംഡിഎംഎയും പിടികൂടി. കണ്ണൂര്‍ തലശേരി ഇല്ലത്ത് താഴെയിലെ റനിലിന്റെ വീട്ടില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്. അഞ്ച് ഗ്രാം എംഡിഎംഎയും 1.2 കിലോ ഗ്രാം കഞ്ചാവും റനിലിന്റെ വീട്ടില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു.

പൂജാ മുറിയിലായിരുന്നു റനില്‍ കഞ്ചാവും എംഡിഎംഎയും സൂക്ഷിച്ചത്. എന്നാല്‍ പ്രതിയെ പിടികൂടാനായിട്ടില്ല. ഇയാള്‍ പൊലീസ് പരിശോധനയ്‌ക്കെത്തിയതോടെ വീട്ടില്‍ നിന്ന് ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. ബിജെപി പ്രവര്‍ത്തകന്റെ വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് പരിശോധനയ്‌ക്കെത്തിയത്.

റനില്‍ വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്താറുണ്ടെന്ന് സഹോദരനും മൊഴി നല്‍കി. മൂന്ന് ദിവസം മുമ്പ് റിനിലിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. അന്ന് ലഹരി വസ്തുക്കള്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്ന് നടത്തിയ തിരച്ചിലിലാണ് ലഹരി കണ്ടെത്തിയത്.

Read more