"രാമന്റെ മകന് ബി.ജെ.പിയുടെ വോട്ടുകൾ" ;വോട്ടായി മാറിയത് ഉമ്മൻ ചാണ്ടിയോടുള്ള സഹതാപം മന്ത്രി എം.ബി രാജേഷ്.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഫ് നേടിയ മിന്നും വിജയത്തിനു പിറകെ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്. ഉമ്മൻചാണ്ടിയോടുള്ള ജനങ്ങളുടെ സഹതാപമാണ് മകൻ ചാണ്ടി ഉമ്മന് വോട്ടായി മാറിയതെന്ന് എംബി രാജേഷ് പറഞ്ഞു.രാമന്റെ മകന് ബി.ജെ.പിയുടെ വോട്ടുകൾ ലഭിച്ചിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ.

ഉമ്മൻചാണ്ടിയെ രാമനെന്ന് വിളിച്ചിരുന്നതായി വെളിപ്പെടുത്തിയ ചാണ്ടി ഉമ്മന്റെ പ്രതികരണത്തെ സൂചിപ്പിച്ചായിരുന്നു പരാമർശം. അതേസമയം മണ്ഡലത്തിൽ സി.പി.ഐഎം വോട്ടുകൾ ചോർന്നിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് സൂക്ഷമമായി പരിശോധിച്ച ശേഷം മറുപടി എന്നായിരുന്നു പ്രതികരണം.

കഴിഞ്ഞ 53 വർഷമായി പുതുപ്പള്ളി യു.ഡി.എഫിന്റെ മണ്ഡലമാണ്. അത് അവർ ഇത്തവണയും കൂടിയ ഭൂരിപക്ഷത്തിൽ പിടിച്ചു. യു.ഡി.എഫിന്‍റെ രാഷ്ട്രീയ വോട്ട്,ഉമ്മന്‍ചാണ്ടിയോടുള്ള സഹതാപ വോട്ട്, ബി.ജെ.പിയുടെ കുറഞ്ഞ വോട്ട് തുടങ്ങിയ മൂന്ന് ഘടകങ്ങളാണ് പുതുപ്പള്ളിയില്‍ നിര്‍ണായകമായതെന്നും എം.ബി രാജേഷ് പറഞ്ഞു.