കുപ്രസിദ്ധ ഗുണ്ട മരട് അനീഷും സംഘവും മയക്കുമരുന്നുമായി പിടിയില്‍

കുപ്രസിദ്ധ ഗുണ്ട മരട് അനീഷും സംഘവും മയക്കുമരുന്നുകളുമായി പിടിയില്‍. ആലപ്പുഴ പുന്നമടയില്‍ നിന്നാണ് എംഡിഎംഎയുമായി സംഘത്തെ പൊലീസ് പിടികൂടിയത്.

ഹൗസ് ബോട്ടില്‍ സുഹൃത്തിന്റെ ജന്മദിനാഘോഷത്തിന് എത്തിയതായിരുന്നു അനീഷും സംഘവും. അനീഷിനൊപ്പം കരണ്‍, ഡോണ്‍ അരുണ്‍ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. അനീഷ് വന്ന ബെന്‍സ് കാറില്‍ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് അനീഷ്. എറണാകുളം,തൃശൂര്‍, പാലക്കാട്, ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ അനീഷിനെതിരെ കേസുണ്ട്.