'ഫണ്ടുകൾ പലതും കൈപ്പറ്റിയത് ഗൂഗിൾ പേയിലൂടെ'; വയനാട് കുടുംബശ്രീ അഴിമതിയിൽ നടന്നത് ഗുരുതര ക്രമക്കേടെന്ന് മന്ത്രി ടി സിദ്ദിഖ്

വയനാട് കുടുംബശ്രീ അഴിമതിയിൽ നടന്നത് ഗുരുതര ക്രമക്കേടെന്ന് കൃഷിമന്ത്രി മന്ത്രി ടി സിദ്ദിഖ്. ആദിവാസി ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള എട്ട് VDVK കേന്ദ്രങ്ങളിൽ തട്ടിപ്പ് നടന്നു എന്ന് ടി സിദ്ദിഖ് പറഞ്ഞു. ഫണ്ടുകൾ പലതും കൈപ്പറ്റിയത് ഗൂഗിൾ പേയിലൂടെയെന്നാണ് കണ്ടെത്തൽ. സാമ്പത്തിക ക്രമക്കേട് നടന്ന പഞ്ചായത്തുകളായ തൊണ്ടർനാടും മൂപ്പൈനാടും മേപ്പാടിയും പൊഴുതനയും VDVK കേന്ദ്രം പോലുമില്ല എന്നും കണ്ടെത്തലുണ്ട്.

കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകളോ രേഖകളോ ഇല്ല. സിപിഐഎം നേതാക്കൾ ഉൾപ്പെടെ മൂന്ന് കുടുംബശ്രീ ജീവനക്കാരെയാണ് അഴിമതിയെ തുടർന്ന് പിരിച്ചു വിട്ടത്. ഇടപാടുകൾ നടത്തിയതിന്റെ ബില്ലുകളും വൗച്ചറുകളും കാണാനില്ലെന്നും കുറ്റാരോപിതർ പറയുന്നു. ജീവനക്കാർ സാമ്പത്തിക ക്രമക്കേട് നടത്തിയതിനാൽ പദ്ധതിയുടെ ചുമതലയിൽ ഉണ്ടായിരുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ടവർ പ്രതിസ്ഥാനത്ത് എന്ന് റിപ്പോർട്ട്.

Read more

2021 മുതൽ 2023 കാലയളവിലാണ് അഴിമതി നടന്നത്. ആദിവാസി വികസന പ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ നൽകിയ 50 ലക്ഷം രൂപ വക മാറ്റി ചിലവാക്കിയെന്നാണ് കണ്ടെത്തൽ. സിപിഐഎം കൽപ്പറ്റ സിവിൽ സ്റ്റേഷൻ ബ്രാഞ്ച് സെക്രട്ടറി ജയേഷ് വി, പുൽപ്പള്ളി ഏരിയ കമ്മിറ്റിയംഗം ഹരീഷ്, തിരുനെല്ലി ആദിവാസി വികസന കോഡിനേറ്റർ സായി കൃഷ്ണൻ എന്നിവരെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. വയനാട് കളക്ടർ മുഖാന്തരം നൽകിയ 50 ലക്ഷം രൂപയാണ് വക മാറ്റി കൈക്കലാക്കിയതെന്ന് കണ്ടെത്തൽ.