'മണിപ്പൂർ ധീരൻമാരുടെ നാട്, ജനങ്ങളെ സല്യൂട്ട് ചെയ്യുന്നു'; പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിൽ, സംസ്ഥാനത്ത് കനത്ത സുരക്ഷ

മണിപ്പൂരിലെ സംഘർഷം തുടങ്ങി രണ്ടേകാൽ വർഷത്തിന് ശേഷം ആദ്യമായി മണിപ്പൂരിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇംഫാൽ വിമാനത്താവളത്തിൽ എത്തിയ മോദിയെ ഗവർണർ അജയ് കുമാർ ഭല്ലയും ചീഫ് സെക്രട്ടറി പുനീത് കുമാർ ഗോയലും ചേർന്ന് സ്വീകരിച്ചു. മണിപ്പൂരിലെ ജനങ്ങളെ സല്യൂട്ട് ചെയ്യുന്നെന്ന് പറഞ്ഞ പ്രധാനമന്ത്രി മണിപ്പൂർ ധീരൻമാരുടെ നാടാണെന്നും കൂട്ടിച്ചേർത്തു. അതേസമയം സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വംശീയകലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആദ്യമായി മണിപ്പൂരിലെത്തിയ മോദി ചുരാന്ദ്പുരിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ധൈര്യത്തിന്റെയും നിശ്ചയധാർഢ്യത്തിൻ്റേയും നാടാണ് മണിപ്പൂരെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രകൃതിയുടെ അമൂല്യവത്തായ സമ്മാനമാണ് ഈ മലകൾ. അതേസമയം, അത് നിങ്ങളുടെ നിരന്തര കഠിനാധ്വാനത്തെ പ്രതിഫലിപ്പിക്കുന്നു. മണിപ്പുരിലെ ജനങ്ങളുടെ ആവശേത്തിന് മുമ്പിൽ ഞാൻ സല്യൂട്ട് ചെയ്യുന്നു വെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം ചുരാചന്ദ്പൂരിൽ ഏഴായിരം കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പിന്നീട് രണ്ടരയ്ക്ക് ഇംഫാലിൽ എത്തുന്ന മോദി ഇവിടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. ആകെ അഞ്ച് മണിക്കൂറായിരിക്കും മോദി മണിപ്പൂരിൽ ചെലവഴിക്കുക. മണിപ്പൂരിന്റെ വികസനമാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. മോദിയുടെ സന്ദർശനത്തിന് ഏതിരെ തീവ്രസംഘടനകൾ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. സന്ദർശനം കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് മണിപ്പൂർ. മണിപ്പൂരിലെ പരിപാടികൾ പൂർത്തിയാക്കിയ ശേഷം പിന്നീട് അസമിലേക്ക് പ്രധാനമന്ത്രി പോകുക.

Read more