കാപ്പ ലംഘിച്ച പ്രതി പിടിയിൽ; ഹെൽമെറ്റ് മനുവിനെ അറസ്റ്റ് ചെയ്തത് വർക്കലയിൽ നിന്ന്; പ്രതി റിമാൻഡിൽ

കാപ്പാ നിയമം ലംഘിച്ച പ്രതി തിരുവനന്തപുരം വർക്കലയിൽ വെച്ച് പിടിയിൽ . അയിരൂർ ഏനാറുവിള കോവൂർ സ്വദേശി ഹെൽമെറ്റ് മനു എന്ന ആരോമലാണ് പിടിയിലായത്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം, ലഹരി വില്പന തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.

ഒരു വർഷത്തേക്ക് തിരുവനന്തപുരം ജില്ലയിൽ പ്രവേശന വിലക്കും ആരോമലിന് ഉണ്ടായിരുന്നു. ഇതിനിടെ പ്രതി വീണ്ടും തിരുവനന്തപുരത്ത് എത്തുകയായിരുന്നു.

Read more

ഇതിന് പിന്നാലെയാണ് പ്രതി കാപ്പ ലംഘിച്ചത്. അയിരൂർ പൊലീസാണ് ആരോമലിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.