പോക്സോ കേസിൽ മല്ലു ട്രാവലറിന് മുൻകൂർ ജാമ്യം ; പരാതി നൽകിയത് മുൻ ഭാര്യ

മല്ലുട്രാവലർ എന്നപേരിലറിയപ്പെടുന്ന വ്ളോഗർ ഷാക്കിർ സുബ്ഹാന് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. മുൻഭാര്യ നൽകിയ പോക്സോ പരാതിയിലാണ് തലശ്ശേരി പോക്സോ കോടതിയാണ് ജാമ്യം അനുവദിച്ചത്. ശൈശവ വിവാഹം, ​ഗാർഹിക പീഡനം തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചായിരുന്നു പരാതി.

പ്രായപൂർത്തിയാകും മുമ്പ്‌ വിവാഹം കഴിച്ചുവെന്നും 15ാം വയസ്സിൽ ​ഗർഭിണി ആയിരിക്കുമ്പോൾ പോലും അതിക്രൂരമായി പീ‍ഡിപ്പിച്ചു, ​​ഗർഭഛിദ്രം നടത്തി തുടങ്ങിയ ആരോപണങ്ങളും ആദ്യഭാര്യ ഷാക്കിറിനെതിരെ ഉന്നയിച്ചിരുന്നു.

പരാതിയിൽ ധർമടം പൊലീസ് കേസ് എടുത്തിരുന്നു.വിദേശ വനിതക്കെതിരായ ലൈം​ഗിക അതിക്രമ പരാതിക്ക് പിന്നാലെയാണ് മല്ലു ട്രാവലർ ഷാക്കിർ സുബ്ഹാനെതിരെ പോക്സോ കേസ് കൂടി എടുത്തത്.

സൗദി യുവതിയുടെ പീഡന പരാതിയിൽ ഷാക്കിർ സുബ്​ഹാന് ഹൈക്കോടതി സ്ഥിരം ജാമ്യം നൽകിയിരുന്നു. കേസിനെ പറ്റിയും പരാതിക്കാരിക്കെതിരെയും സമൂഹമാധ്യമങ്ങളിൽ പരാമർശങ്ങളൊന്നും പാടില്ലെന്നും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.

Read more

പോലീസ് കേസ് എടുത്തതിന് പിറകെ കാനഡയിലേക്ക് പോയ ഷാക്കിറിനെ പോലീസിന് ചോദ്യം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ഇടക്കാല ജാമ്യം കോടതി അനുവദിക്കുകയും കോടതി നിർദ്ദേശ പ്രകാരം ഷാക്കിർ ചോദ്യം ചെയ്യലിന് ഹാജരാകുകയും ചെയ്യുകയായിരുന്നു.