കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വൻ തീപിടിത്തം

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വൻ തീപിടിത്തം. സി ബ്ലോക്കിൽ എസിയുടെ യന്ത്ര ഭാഗങ്ങൾ സൂക്ഷിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്. രോഗികൾ ഇല്ലാത്ത ഭാഗത്താണ് തീപിടിത്തം ഉണ്ടായത്. ആളപായമില്ല. അതേസമയം തീ പൂർണമായും അണച്ചു.

തീപിടിത്തം ഉണ്ടായപ്പോൾ തന്നെ തീയണക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. ഈ ​ഭാ​ഗത്തുനിന്ന് രോഗികളെ ഉൾപ്പെടെ മാറ്റിയിരുന്നു. ഫയർഫോഴ്സ് സംവിധാനങ്ങളുൾപ്പെടെ ഇവിടേക്ക് എത്തിയാണ് തീയണക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. തീ കൂടുതൽ സ്ഥലത്തേക്ക് പടർന്നിരുന്നില്ല.

രോ​ഗികളില്ലാത്ത സ്ഥലത്താണ് തീപിടിച്ചതെന്നും അളപ്പസമയം മുമ്പാണ് തീപിടിത്തം ഉണ്ടായതെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഒമ്പതാം നിലയിൽ എസ് പ്ലാൻ്റിൻ്റെ പണി നടക്കുന്നിടത്താണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്. ജീവനക്കാരുൾപ്പെടെ അവിടെ ഉണ്ടായിരുന്നു. എന്നാൽ രോ​ഗികൾ ഇല്ലെന്നും അധികൃതർ വ്യക്തമാക്കി.

Read more