എറണാകുളം ചേന്ദമംഗലം കൂട്ടക്കൊല കേസിലെ പ്രതി ഋതുവിന്റെ വീട് അടിച്ച് തകർത്ത് നാട്ടുകാർ. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീടിന്റെ ജനലുകളും കോലായയിലെ കോൺക്രീറ്റ് സ്ലാബും കസേരയും അക്രമികൾ അടിച്ചുതകർത്ത നിലയിലാണുള്ളത്. ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം.
Read more
സംഭവത്തിനുശേഷം ഋതുവിന്റെ അമ്മ വീട്ടിൽ നിന്നും മാറി. പേരപ്പാടം കാട്ടിപ്പറമ്പിൽ വേണു (69), ഭാര്യ ഉഷ (62), മകൾ വിനിഷ (32) എന്നിവരെയാണ് അയൽവാസിയായ ഋതു വ്യാഴാഴ്ച വൈകിട്ട് വീട്ടിൽക്കയറി തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തിൽ വിനിഷയുടെ ഭർത്താവ് ജിതിനും ഗുരുതരമായി പരിക്കേറ്റിരുന്നു. അദ്ദേഹം ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. വെള്ളിയാഴ്ച ഒരു ശസ്ത്രക്രിയയ്ക്ക് ജിതിനെ വിധേയനാക്കിയിരുന്നു.







