ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പ്: പി​എ​സ്‌​സി പ​രീ​ക്ഷ​ക​ള്‍ മാ​റ്റി

സം​സ്ഥാ​ന​ത്ത് ഡി​സം​ബ​ര്‍ എ​ട്ടു മു​ത​ല്‍ 12 വ​രെ​യു​ള്ള പി​എ​സ്‌​സി പ​രീ​ക്ഷ​ക​ള്‍ മാ​റ്റി. ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് പ​രീ​ക്ഷാ​മാ​റ്റം. മാ​റ്റി​വ​ച്ച പ​രീ​ക്ഷ​ക​ള്‍ 2026 ഫെ​ബ്രു​വ​രി​യി​ല്‍ ന​ട​ത്തു​മെ​ന്നും തിയ​തി​ക​ള്‍ പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നും പി​എ​സ്‌​സി അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തി​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഇ​ന്നാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. ര​ണ്ടുഘ​ട്ട​മാ​യി​ട്ടാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ത്തു​ക. തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ എ​റ​ണാ​കു​ളം വ​രെ​യു​ള്ള ഏ​ഴ് ജി​ല്ല​ക​ളി​ല്‍ ഡി​സം​ബ​ര്‍ ഒ​ൻ​പ​തി​നാ​ണ് വോ​ട്ടെ​ടു​പ്പ്.

Read more

തൃ​ശൂ​ര്‍ മു​ത​ല്‍ കാ​സ​ർ​ഗോ​ഡ് വ​രെ​യു​ള്ള ഏ​ഴ് ജി​ല്ല​ക​ളി​ല്‍ ഡി​സം​ബ​ര്‍ 11ന് ​ആ​യി​രി​ക്കും വോ​ട്ടെ​ടു​പ്പ്. വോ​ട്ടെ​ണ്ണ​ല്‍ ഡി​സം​ബ​ര്‍ 13 ശ​നി​യാ​ഴ്ച​യാ​ണ്.