കൊടുവള്ളി നഗരസഭയിൽ സ്വതന്ത്രനായി മത്സരിച്ച കാരാട്ട് ഫൈസൽ വിജയിച്ചു

കൊടുവള്ളി നഗരസഭയില്‍ സ്വതന്ത്ര സ്ഥാനാർത്ഥി കാരാട്ട് ഫൈസല്‍ വിജയിച്ചു. 15-ാം ഡിവിഷന്‍ ചുണ്ടപ്പുറം വാര്‍ഡിലാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി കാരാട്ട് ഫൈസൽ മത്സരിച്ചത്.

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഫൈസലിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് ഫൈസല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയത്.

എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി കാരാട്ട് ഫൈസലിനെ കൊടുവള്ളിയിലെ പ്രാദേശിക നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ഇത് വിവാദമായതോടെയാണ് സംസ്ഥാന നേതൃത്വം ഇടപെട്ട് ഐഎന്‍എല്‍ നേതാവ് ഒ. പി. റഷീദിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.