ലൈഫ് മിഷന്‍ കേസ്: സി.എം രവീന്ദ്രന്‍ ഇ.ഡിയ്ക്ക് മുന്നില്‍ ഹാജരായി

ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡിറക്ട്രേറ്റ് ഇന്ന് ചോദ്യം ചെയ്യും. കൊച്ചിയിലെ ഓഫീസില്‍ സി.എം രവീന്ദ്രന്‍ ചോദ്യം ചെയ്യലിനായി ഹാജരായി. ഇത് രണ്ടാം തവണയാണ് രവീന്ദ്രന്‍ ഇഡിക്ക് മുന്നില്‍ ഹാജരാകുന്നത്.

ഫെബ്രുവരി 27ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഔദ്യോഗിക തിരക്കുകള്‍ പറഞ്ഞു രവീന്ദ്രന്‍ ഒഴിഞ്ഞ് മാറിയിരുന്നു. തുടര്‍ന്നാണ് ഇന്ന് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.

ലൈഫ് മിഷന്‍ അഴിമതി സംബന്ധിച്ച് സിഎം രവീന്ദ്രന് മുന്നറിവോ പങ്കാളിത്തമോ ഉണ്ടോയെന്നാണ് ഇഡി പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുളള വാട്‌സ് ആപ് ചാറ്റുകളില്‍ രവീന്ദ്രനെപ്പറ്റി പരാമര്‍ശങ്ങളുണ്ട്

Read more

ഇഡി അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും നടത്തിയ ചാറ്റുകളെക്കുറിച്ചും ഇഡി വിശദമായി ചോദ്യം ചെയ്തേക്കും.