നിയമസഭ കൈയാങ്കളി കേസ്: ഇ.പി ജയരാജന്‍ ഇന്ന് കോടതിയില്‍ ഹാജരാകും

നിയമസഭ കൈയാങ്കളി കേസില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ഇന്ന് കോടതിയില്‍ ഹാജരാകും. ജയരാജനെ തിരുവനന്തപുരം സിജെഎം ഇന്ന് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. കേസിലെ മൂന്നാം പ്രതിയാണ് ജയരാജന്‍.

കേസിലെ മറ്റ് അഞ്ചു പ്രതികളും ഈ മാസം 14ന് കോടതി നേരിട്ട് ഹാജരായി കുറ്റപത്രം വായിച്ചു കേട്ടിരുന്നു. പക്ഷെ അന്ന് ജയരാജന്‍ അസുഖ കാരണം ചൂണ്ടികാട്ടി ഹാജരായിരുന്നില്ല. ഇന്ന് കേസ് പരിഗണിക്കുമ്പോള്‍ നേരിട്ട് ഹാജരാകണമെന്ന് ജയരാജന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

കെ.എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടെ നിയമസഭയിലെ 2.20 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് കേസ്. കേസിന്‍റെ വിചാരണ തിയതിയും കോടതി ഇന്ന് തീരുമാനിക്കും.

Read more

കേസിലെ പ്രധാന തെളിവായ കൈയാങ്കളിയുടെ ദൃശ്യങ്ങളുടെ പകര്‍പ്പും പ്രതിഭാഗത്തിന് കൈമാറാന്‍ കോടതി പ്രോസിക്യൂഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.