കൊച്ചി നഗരവാസികളെ ശ്വാസം മുട്ടിച്ച് രാസവാതക ചോര്‍ച്ച. കളമശേരി, കാക്കനാട്, ഇടപ്പള്ളി, കുസാറ്റ് മേഖലകളില്‍ പാചകവാതകത്തിനു സമാനമായ രൂക്ഷഗന്ധം പടര്‍ന്നു. അദാനി കമ്പനിയുടെ ഗ്യാസ് പൈപ്പുകളിലെ അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ ചോര്‍ച്ചയാണ് കാരണം.
Read more
രാത്രി ഗന്ധം രൂക്ഷമായതോടെ പലര്‍ക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി. പാചകവാതകത്തിനു ഗന്ധം നല്കുന്ന ടെര്‍ട്ട് ബ്യൂട്ടൈല്‍ മെര്‍ക്കപ്റ്റണ്‍ ആണ് ചോര്‍ന്നത്. രൂക്ഷഗന്ധം ഒഴിച്ചാല്‍ മറ്റ് അപകടസാധ്യതയില്ലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.







