സെബി ജോസ് കിടങ്ങൂരിന് എതിരെ അഭിഭാഷക സംഘടനകള്‍, അഡ്വക്കറ്റ് അസോസിയേഷന്‍ അദ്ധ്യക്ഷ സ്ഥാനം രാജിവെയ്ക്കണം

ജഡ്ജിമാരുടെ പേരില്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുന്ന സെബി ജോസ് കിടങ്ങൂര്‍ അഡ്വക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനം രാജിവക്കണമെന്ന് വിവിധ അഭിഭാഷക സംഘടനകള്‍ ആവശ്യപ്പെട്ടു, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ്് ലോയേഴ്‌സ്, ഭാരതീയ അഭിഭാഷക പരിഷത്ത് തുടങ്ങിയവയാണ് സെബി ജോസ് കിടങ്ങൂരിന്റെ രാജി ആവശ്യപ്പെട്ടത്.

ഹൈക്കോടതി വിജിലന്‍സ് കണ്ടെത്തിയ കുറ്റങ്ങളുടെ പേരില്‍ ശക്തവും മാതൃകാപരവുമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. അതേ സമയം ഇന്ന് രാവിലെ പത്ത് മണിക്ക് ജോബി ജോസ് കിടങ്ങൂരിനോട് കമ്മീഷണര്‍ ഓഫീസില്‍ എത്താന്‍ പറഞ്ഞെങ്കിലും ഇയാള്‍ എത്തിയില്ല. പിന്നീട് രഹസ്യകേന്ദ്രത്തില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ നടന്നത്.

അന്വേഷണ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. അതേ സമയം ചോദ്യം ചെയ്യലില്‍ താന്‍ കോഴയല്ല വക്കീല്‍ ഫീസാണ് താന്‍ സിനിമാ നിര്‍മാതാവില്‍ നിന്ന് വാങ്ങിച്ചതെന്നു വാദത്തില്‍ സെബി ജോസ് കിടങ്ങൂര്‍ ഉറച്ച് നില്‍ക്കുകയാണ്.