അരൂരില്‍ ഷാനിമോൾ ഉസ്മാന്‍, കോന്നിയില്‍ പി .മോഹൻ രാജ്; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയായി

പാലായിലെ തെരഞ്ഞെടുപ്പു പരാജയത്തില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് യു.ഡി.എഫ്. അ‍ഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമായി. അരൂരില്‍ ഷാനിമോള്‍ ഉസ്മാനും കോന്നിയില്‍ പി. മോഹന്‍രാജും മത്സരിക്കും.

വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരനെ അനുനയിപ്പിച്ച് മനുഷ്യാവകാശ കമ്മീഷൻ അംഗം കെ മോഹന്‍ കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചിരുന്നു. എറണാകുളത്ത് കെ.വി. തോമസിന്റെ അവകാശവദങ്ങളെ തള്ളി ടിജെ വിനോദിനെ സ്ഥാനാര്‍ത്ഥിയാക്കാനും ധാരണയിലെത്തിയിരുന്നു.

മഞ്ചേശ്വരത്ത് എം സി ഖമറുദ്ദീനെ നേരത്തെ തന്നെ ലീഗ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. കോന്നിയിൽ അടൂർപ്രകാശിന്റേയും കോണഗ്രസ് പ്രാദേശിക നേതാക്കളുടേയും എതിർപ്പ് മറികടന്നാണ് മോഹൻരാജിനെ സ്ഥാനാർത്ഥിയാക്കിയത്.

ലിസ്റ്റ് ഹൈക്കമാന്‍ഡിന് അയച്ചിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഹൈക്കമാന്‍ഡാവും നടത്തുക.