ഓച്ചിറയിൽ കെഎസ്ആർടിസിയും ഥാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്

കൊല്ലം ഓച്ചിറയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും ഥാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. ഥാർ ജീപ്പിൽ ഉണ്ടായിരുന്ന രണ്ട് കുട്ടികൾ ഉൾപ്പടെ മൂന്ന് പേരാണ് മരിച്ചത്.

Read more

നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഥാറിൽ ഉണ്ടായിരുന്ന യാത്രക്കാരായ തേവലക്കര പടിഞ്ഞാറ്റിന്‍കര പൈപ്പ്മുക്ക് പ്രിന്‍സ് വില്ലയില്‍ പ്രിന്‍സ് തോമസ് (44), മക്കളായ അല്‍ക്ക (5), അതുല്‍ (14) എന്നിവരാണ് മരിച്ചത്. പ്രിന്‍സിന്റെ ഭാര്യ ബിന്ദ്യ, മകള്‍ ഐശ്വര്യ എന്നിവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഐശ്വര്യയുടെ നില അതീവഗുരുതരമാണ്. തേവലക്കര പൈപ്പ് മുക്ക് സ്വദേശികളാണ് ഇവർ.