കെ.എസ്.ഇ.ബി ചെയര്‍മാന് തിരിച്ചടി; സസ്‌പെന്‍ഷന്‍ അനുചിതം, ജാസമിനെ തിരിച്ചെടുക്കണമെന്ന് ഹൈക്കോടതി

സസ്‌പെന്‍ഷനിലായ കെഎസ്ഇബി എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ജാസ്മിനെ തിരിച്ചെടുക്കണമെന്ന് ഹൈക്കോടതി. ജാസ്മിന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് കൊണ്ട് കോടതി ഉത്തരവിറക്കുകയായിരുന്നു. ജസ്റ്റിസ് വി.ജി.അരുണിന്റേതാണ് ഉത്തരവ്.

സസ്‌പെന്‍ഷന്‍ നടപടി അനുചിതമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി അഞ്ചു ദിവസത്തനുള്ളില്‍ ജാസ്മിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ചെയര്‍മാന്‍ ബി അശോകിന് നിര്‍ദ്ദേശം നല്‍കി.

അനുമതി കൂടാതെ അവധിയില്‍ പോയി, ചുമതല കൈമാറുന്നതില്‍ വീഴ്ച വരുത്തി എന്നീ ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു ജാസമിനെ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ മേല്‍ ഉദ്യോഗസ്ഥരെ അറിയിച്ചും ചുമതല കൈമാറിയുമാണ് അവധിയെടുത്തതെന്നായിരുന്നു ഹര്‍ജിക്കാരിയുടെ വാദം. ഇത് പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്.

ബി അശോകിന്റെ നടപടിക്ക് എതിരെ പ്രതിഷേധവുമായി ഇടതു സംഘടനകള്‍ രംഗത്തെത്തിയിരുന്നു. സമരത്തെ തുടര്‍ന്ന് കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.ജി സുരേഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി ഹരികുമാറിനെയും സസ്‌പെന്‍ഡ് ചെയ്തു.