കെപിസിസി അധ്യക്ഷനും യുഡിഎഫ് കണ്‍വീനറും ഇനി ഒരാള്‍; എം.എം.ഹസന് ചുമതല കൈമാറി കോണ്‍ഗ്രസ്; കെ സുധാകരന്‍ കണ്ണൂരില്‍ കേന്ദ്രീകരിക്കും

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കണ്ണൂരില മത്സരിക്കാന്‍ തീരുമാനിച്ചതോടെ എം.എം.ഹസന് താത്ക്കാലിക ചുമതല കൈമാറി. തെരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമാണ് ചുമതല. നിലവില്‍ യുഡിഎഫ് കണ്‍വീനറാണ് എംഎം. ഹസന്‍. രണ്ടു പദവികളും ഒരുമിച്ച് ഹസന്‍ കൈകാര്യം ചെയ്യും.

കേരളത്തിലെ 16 സീറ്റുകളിലേക്ക് ഉള്‍പ്പെടെ 39 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

തിരുവനന്തപുരം- ശശി തരൂര്‍, ആറ്റിങ്ങല്‍ -അടൂര്‍ പ്രകാശ്, മാവേലിക്കര – കൊടിക്കുന്നേല്‍ സുരേഷ്, ആലപ്പുഴ- കെ.സി.വേണുഗോപാല്‍, പത്തനംതിട്ട- ആന്റോ ആന്റണി, എറണാകുളം- ഹൈബി ഈഡന്‍, ഇടുക്കി- ഡീന്‍ കുര്യാക്കോസ്, തൃശൂര്‍- കെ.മുരളീധരന്‍, ചാലക്കുടി – ബെന്നി ബഹനാന്‍, ആലത്തൂര്‍- രമ്യ ഹരിദാസ്, പാലക്കാട്- വി.കെ.ശ്രീകണ്ഠന്‍, വടകര- ഷാഫി പറമ്ബില്‍, കോഴിക്കോട്- എം.കെ. രാഘവന്‍, വയനാട്- രാഹുല്‍ ഗാന്ധി, കണ്ണൂര്‍- കെ.സുധാകരന്‍, കാസര്‍ഗോഡ്- രാജ് മോഹന്‍ ഉണ്ണിത്താന്‍.