കെ.പി.സി.സി പ്രസിഡന്റ് പോലും ഒന്നും അറിയുന്നില്ല; പോഷക സംഘടനകളുടെ പുനഃസംഘടനയില്‍ അതൃപ്തി

കെഎസ്‌യു, മഹിളാ കോണ്‍ഗ്രസ് സംഘടനകളുടെ പുനഃസംഘടനയില്‍ കെപിസിസിയെ നോക്കുകുത്തിയാക്കുന്നതില്‍ രാഷ്ട്രീയകാര്യ സമിതിക്ക് അമര്‍ഷം. അതൃപ്തി കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ യോഗത്തില്‍ വ്യക്തമാക്കി.

കെപിസിസി പ്രസിഡന്റിനെ പോലും അറിയിക്കാതെ പുനഃസംഘടന പട്ടികയില്‍ വെട്ടലും കൂട്ടിച്ചേര്‍ക്കലും നടത്തുന്നത് ശരിയല്ലെന്ന അഭിപ്രായമാണ് നേതാക്കള്‍ അറിയിക്കുന്നത്. കെഎസ്‌യു ഭാരവാഹി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ കത്തയച്ച് പ്രതിഷേധം അറിയിക്കേണ്ട സാഹചര്യം കെപിസിസി അദ്ധ്യക്ഷനുണ്ടായി.

ആരാണ് ഈ തീരുമാനങ്ങള്‍ എടുക്കുന്നതെന്ന ചോദ്യം ഐ ഗ്രൂപ്പ് നേതാക്കള്‍ ഉന്നയിച്ചു. കെ.സി വേണുഗോപാലിനെ പരോക്ഷമായി ലക്ഷ്യം വച്ചുള്ള അഭിപ്രായങ്ങളോട് എ ഗ്രൂപ്പ് നേതാക്കളും പിന്തുണച്ചു. പാര്‍ട്ടി പുനസംഘടനയില്‍ ഇത് ആവര്‍ത്തിക്കരുതെന്ന അഭിപ്രായവും രാഷ്ട്രീയകാര്യ സമിതിയിലുണ്ടായി.

Read more

കെഎസ്‌യുവിന്റെയും മഹിളാകോണ്‍ഗ്രസിന്റെയും പുനഃസംഘടന മരവിപ്പിക്കമമെന്ന അഭിപ്രായം പോലും ചില നേതാക്കള്‍ ഉയര്‍ത്തി. യുഡിഎഫിലെ എല്ലാ വിഭാഗങ്ങളുമായും ഒന്നിച്ചു പോകാനുള്ള ചര്‍ച്ചകളുണ്ടാകുമെന്നും സുധാകരന്‍ വ്യക്തമാക്കി.