കെ.പി.സി.സി ചിന്തന്‍ ശിബിറിന് ഇന്ന് കോഴിക്കോട് തുടക്കം

കെപിസിസി ചിന്തന്‍ ശിബിറിന് ഇന്ന് തുടക്കം. കോണ്‍ഗ്രസ് എം.പിമാര്‍, എം.എല്‍.എമാര്‍, ഭാരവാഹികള്‍, നിര്‍വാഹകസമിതി അംഗങ്ങള്‍, ഡി.സി.സി പ്രസിഡന്റുമാര്‍, പോഷകസംഘടന സംസ്ഥാന പ്രസിഡന്റുമാര്‍, ദേശീയ നേതാക്കള്‍ എന്നിങ്ങനെ 191 പ്രതിനിധികളാണ് ചിന്തന്‍ ശിബിറില്‍ പങ്കെടുക്കും. ഇന്നും നാളെയുമാണ് ചിന്തന്‍ ശിബിര്‍.

മിഷന്‍ 24, പൊളിറ്റിക്കല്‍ കമ്മിറ്റി, ഇക്കണോമിക്കല്‍ കമ്മിറ്റി, ഓര്‍ഗനൈസേഷന്‍ കമ്മിറ്റി, ഔട്ട്റീച്ച് കമ്മിറ്റി എന്നീ വിഷയങ്ങള്‍ ആസ്പദമാക്കിയുള്ള ചര്‍ച്ചകളുടെ ക്രോഡീകരണം ശിവിറില്‍ നടത്തും. എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാല്‍ എം പി, താരിഖ് അന്‍വര്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ദ്വിഗ്വിജയ് സിങ്, എഐസിസി സെക്രട്ടറി വിശ്വനാഥന്‍ പെരുമാള്‍ അടക്കമുള്ള നേതാക്കള്‍ ചിനതന്‍ ശിവിറില്‍ പങ്കെടുക്കും.

‘കോണ്‍ഗ്രസ് ഹൗസ്’ എന്ന പേരില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം തുടങ്ങുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യും. സംസ്ഥാനത്തെ മുഴുവന്‍ യൂണിറ്റ് കമ്മിറ്റികളെയും ഒന്നിപ്പിക്കുന്നതാണ് ഡിജിറ്റല്‍ പ്ലാറ്റ്ഫോം. താഴെത്തട്ടില്‍ നിന്ന് തന്നെ കോണ്‍ഗ്രസ് സംഘടന സംവിധാനം ശക്തമാക്കുകയാണ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന്റെ ലക്ഷ്യം.