കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം പൊളിഞ്ഞ് വീണു. ആശുപത്രിയിലെ പതിനാലാം വാർഡ് ആണ് തകർന്ന് വീണത്. ഒരു കുട്ടിക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ട്. അപകട സമയത്ത് രണ്ട് പേർ കെട്ടിടത്തിന് സമീപം ഉണ്ടായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഫയർ ഫോഴ്സ് അടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്. മന്ത്രി വി എൻ വാസവനും സ്ഥലത്തെത്തി. അടച്ചിട്ടിരുന്ന സ്ഥലമാണ് ഇടിഞ്ഞ് വീണതെന്നും ആർക്കും ഗുരുതരമായ പരിക്കുകൾ ഇല്ലന്നും മന്ത്രി പറഞ്ഞു. വളരെ കാലമായി അടച്ചിട്ടിരുന്ന സ്ഥലമാണ് ഇടിഞ്ഞ് വീണത്. ഇവിടെ നിന്നും പുതിയ സ്ഥലത്തേക്ക് ഉടൻ മാറാൻ പോകാൻ ഇരിക്കുകയായിരുന്നെന്നും മന്ത്രി അറിയിച്ചു. നിലവിൽ ഈ സ്ഥലത്ത് മാലിന്യങ്ങൾ ഇടുന്ന സ്ഥലമായിരുന്നെന്നും മന്ത്രി പറഞ്ഞു.