കോടിയേരിയുടെ ഓര്‍മ്മകള്‍ക്ക് ഒരു വയസ്; പയ്യാമ്പലത്ത് സ്മൃതികുടീരം, സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഓര്‍മയായിട്ട് ഇന്ന് ഒരു വര്‍ഷം. 69-ാം വയസില്‍ ആയിരുന്നു അര്‍ബുദത്തോടുള്ള പോരാട്ടം അവസാനിപ്പിച്ച് കോടിയേരി മടങ്ങിയത്.

കോടിയേരി അന്ത്യവിശ്രമം കൊളളുന്ന കണ്ണൂര്‍ പയ്യാമ്പലത്ത് സ്മൃതികുടീരം രാവിലെ അനാച്ഛാദനം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, ഇപി ജയരാജന്‍ തുടങ്ങിയ നേതാക്കളും കോടിയേരിയുടെ കുടുംബവും പങ്കെടുക്കും.

ഇ കെ നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതികുടീരങ്ങള്‍ക്ക് നടുവിലാണ് കോടിയേരിയുടെ സ്മൃതി മണ്ഡപം. വൈകീട്ട് തലശേരിയില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

Read more

തളിപ്പറമ്പിലെ അനുസ്മരണ സമ്മേളനത്തില്‍ എം.വി ഗോവിന്ദന്‍ പങ്കെടുക്കും. മൂന്നാഴ്ച നീളുന്ന അനുസ്മരണ പരിപാടികളാണ് കണ്ണൂരില്‍ സിപിഎം സംഘടിപ്പിക്കുന്നത്.