ആര്‍എസ്എസിനെ നേരിടാന്‍ സിപിഎം പ്രവര്‍ത്തകരെ ആഹ്വാനം ചെയ്ത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ആര്‍എസ്എസിനെ നേരിടാന്‍ സിപിഎം പ്രവര്‍ത്തകര്‍ കായികക്ഷമത കൈവരിക്കണമെന്ന് കോടിയേരി പറഞ്ഞു. ആര്‍എസ്എസ് ശാഖകളാണ് കേരളത്തിലെ കലാപങ്ങളുടെ ഉറവിടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിലായിരുന്നു ആര് എസ് എസിനെതിരെ രൂക്ഷവിമര്‍ശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സംസാരിച്ചത്.
Read more
ആര് എസ് എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയാല്‍ പോലീസ് സ്റ്റേഷന് ബോംബ് എറിഞ്ഞു തകര്‍ക്കുന്നു. ഇത് കേരളത്തില്‍ അരാജകത്വവും കലാപവുമുണ്ടാക്കാനാണ്. ഈ നീക്കം നടത്തുന്നവര്‍ക്കെതിരെ ശക്തമായ ബഹുജന മുന്നേറ്റമുണ്ടാകണം. പോരാട്ടം ഏറ്റെടുക്കാന്‍ കേരളം തയ്യാറെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.