ലുലു മാളില്‍ കാലാവധി കഴിഞ്ഞ സാധനങ്ങള്‍ വില്‍ക്കുന്നു; കൈയോടെ പിടികൂടി ബ്ലോഗര്‍; തെറ്റ് ചൂണ്ടിക്കാട്ടിയപ്പോള്‍ ഭീഷണി

കൊച്ചി ലുലുമാളില്‍ ഉപയോഗ കാലാവധി കഴിഞ്ഞ സാധനങ്ങള്‍ വില്‍ക്കുന്നത് തെളിവോടെ ചൂണ്ടിക്കാട്ടി യുട്യൂബ് ബ്ലോഗര്‍. ലേമാന്‍സ് ഡയറി എന്ന പേരിലുള്ള യുട്യൂബ് ചാനലാണ് ഉപയോഗ കാലവധി കഴിഞ്ഞുള്ള സാധനങ്ങള്‍ ലുലു മാളില്‍ വില്‍ക്കുന്നത് തെളിവോടെ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പും നഗരസഭയും നഗരത്തില്‍ പരിശോധനകള്‍ ശക്തമാക്കുഒമ്പോഴാണ് ലുലുവില്‍ ഉപയോഗ കാലാവധി കഴിഞ്ഞ സാധനങ്ങള്‍ വില്‍ക്കുന്നത്.

കാലവധി കഴിഞ്ഞ ചിപ്‌സ് വില്‍ക്കുന്നത് വീഡിയോ തെളിവോടെ ലേമാന്‍സ് ഡയറി യുട്യൂബ് ബ്ലോഗര്‍ പുറത്തുവിട്ടിരിക്കുന്നത്. വില്‍പ്പനക്കായി റാക്കില്‍ വച്ചിരിക്കുകയായിരുന്നു ഈ ചിപ്‌സ്. ഇതു ബില്ല് ചെയ്യാനായി കൗണ്ടറില്‍ എത്തിയപ്പോള്‍ കാലാവധി കഴിഞ്ഞ കാര്യം ബ്ലോഗര്‍ ശ്രദ്ധയില്‍പ്പെടുത്തി. നവംബര്‍ എട്ടുവരെയെ ഇതു വില്‍ക്കാന്‍ സാധിക്കൂവെന്നാണ് കവറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഇതു അംഗീകരിക്കാന്‍ ലുലു അധികൃതര്‍ തയാറായില്ല. തുടര്‍ന്ന് കാലാവധി കഴിഞ്ഞ് 66 ദിവസമായതാണെന്ന് ബ്ലോഗര്‍ ചൂണ്ടിക്കാട്ടി. ഉടന്‍ തന്നെ കസ്റ്റമര്‍ കെയര്‍ മനേജര്‍ വന്ന് ഭീഷണിപ്പെട്ടുത്തി. വീഡിയോ എടുക്കരുതെന്ന് ആവശ്യപ്പെട്ടുവെന്നും ഇദേഹം പറയുന്നു.

https://www.youtube.com/shorts/14rhkPimJLQ