സംസഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ നടത്തിയ സമരം ഒടുവിൽ ഫലം കണ്ടു. കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ (കിംസ്) നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കി ഉയര്‍ത്തി. മാനവീയം വീഥി കണ്‍വെന്‍ഷന്‍ വേദിയിലാണ് ചെയര്‍മാന്‍ ശമ്പള വര്‍ധനവ് അറിയിച്ചത്.
ഒപ്പം നിന്ന് അഹോരാത്രം പ്രവര്‍ത്തിക്കുന്നവരാണ് നഴ്‌സുമാര്‍ എന്നും ആവശ്യങ്ങള്‍ക്ക് വേണ്ടി അവര്‍ സമരം ചെയ്യുമ്പോള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ആകില്ലെന്നും കിംസ് സിഇഒ യാസിന്‍ ഫര്‍ഹാന്‍ പറഞ്ഞു.
Read more
തങ്ങള്‍ക്ക് മാത്രമായി തീരുമാനം നടപ്പിലാക്കാന്‍ സാധിക്കുമോയെന്ന് അറിയില്ല. പൊതുവായ തീരുമാനം ഉണ്ടാകണം. നഴ്‌സുമാര്‍ ഇല്ലാതെ ആശുപത്രികള്‍ നടത്താന്‍ കഴിയില്ല. മിനിമം വേജസ് ആക്ട് പ്രകാരം സര്‍ക്കാര്‍ ഉടന്‍ വിജ്ഞാപനം ഇറക്കണം. കൊല്ലം കരുനാഗപ്പള്ളിയിലും കണ്ണൂരിലും ആണ് കിംസ് പ്രവര്‍ത്തിക്കുന്നത്. മാലാഖമാരുടെ വീട്ടിലും കഞ്ഞിവെക്കണം എന്നും യാസിന്‍ ഫര്‍ഹാന്‍ പറഞ്ഞു.







