കേരളം മറ്റൊരു അഫ്ഗാനിസ്ഥാനായി മാറും; തീവ്രവാദം വളരാൻ എൽ.ഡി.എഫും യു.ഡി.എഫും സംഭാവന നൽകുന്നെന്ന് അൽഫോൺസ് കണ്ണന്താനം

കേരളം അടുത്ത പത്ത് വർഷത്തിനുള്ളിൽ മറ്റൊരു അഫ്​ഗാനിസ്ഥാനായി മാറുമെന്ന് ബി.ജെ.പി എം.പിയും മുൻ കേന്ദ്രമന്ത്രിയുമായി അൽഫോൺസ് കണ്ണന്താനം.

സംസ്ഥാനത്തിനെതിരെ കണ്ണന്താനത്തിന്റെ ​ഗുരുതര ആരോപണം എ.എൻ.ഐയാണ് റിപ്പോർട്ട് ചെയ്തത്. കേരളത്തിലെ തീവ്രവാദത്തിന് എൽ.ഡി.എഫും യു.ഡി.എഫും സജീവമായി സംഭാവന നൽകുന്നുണ്ടെന്ന് കണ്ണന്താനം പറഞ്ഞു.

കഴിഞ്ഞ 25 വർഷത്തിനിടെ കേരളത്തിലെ ചില മേഖലകളിൽ വലിയ തോതിൽ താലിബാനൈസേഷൻ നടക്കുണ്ടെന്നും അടുത്ത അഞ്ച് പത്ത് വർഷത്തിനുള്ളിൽ കേരളം മറ്റൊരു അഫ്​ഗാനിസ്താനായി മാറുമെന്നുമാണ് കണ്ണന്താനം പറഞ്ഞത്.

പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് അൽഫോൺസ് കണ്ണന്താനത്തിന്റെ ആരോപണം. ബിഷപ്പിന് പിന്തുണയുമായി ബി.ജെ.പി നേതൃത്വം നിലപാട് എടുത്തിരുന്നു.

Read more

ഇതിന് പിന്നാലെ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് സംരക്ഷണമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജനറൽ സെക്രട്ടറി ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയക്കുകയും ചെയ്തു.