സംസ്ഥാനത്തെ ട്ര​ഷ​റി നി​യ​ന്ത്ര​ണം: നാ​ലി​ന​ങ്ങ​ൾ​ക്ക്​ ഇ​ള​വ്​ ന​ൽ​കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ഏർപ്പെടുത്തിയ ട്ര​ഷ​റി നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ നാ​ലി​ന​ങ്ങ​ൾ​ക്ക്​ ഇ​ള​വ്​ ന​ൽ​കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം. വെ​ള്ള​ക്ക​രം, ടെ​ലി​ഫോ​ൺ ചാ​ർ​ജ്, വാ​ട​ക, റേ​ഷ​ൻ ഡീ​ല​ർ​മാ​രു​ടെ ക​മ്മീ​ഷ​ൻ എ​ന്നിവയ്ക്കാണ് ഇ​ള​വ്​ ഉണ്ടാകുക. ഇവ വി​ത​ര​ണം ചെ​യ്യാ​ൻ​ അ​നു​വ​ദി​ച്ചു. തി​ങ്ക​ളാ​ഴ്​​ച​ ട്ര​ഷ​റി ഡ​യ​റ​ക്​​ട​ർ ഇ​ത്​ സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ട്ര​ഷ​റി​ക​ൾ​ക്ക്​ ന​ൽ​കി.

ന​വം​ബ​ർ 14ദ-നാ​ണ്​ സംസ്ഥാനത്ത് ക​ർ​ശ​ന ട്ര​ഷ​റി നി​യ​ന്ത്ര​ണം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ത്​. തൊട്ട​ടു​ത്ത ദി​വ​സം 31 ഇ​ന​ങ്ങ​ൾ ഒ​ഴി​കെ ബാ​ക്കി മു​ഴു​വ​ൻ ഇ​ട​പാ​ടു​ക​ൾ​ക്കും നി​യ​ന്ത്ര​ണം ഏ​ർ​​പ്പെ​ടു​ത്തി ഡ​യ​റ​ക്​​ട​ർ ട്ര​ഷ​റി​ക​ൾ​ക്ക്​ ഉ​ത്ത​ര​വ്​ ന​ൽ​കു​ക​യും ചെ​യ്​​തു. അ​ന്ന്​ ഇ​ള​വ്​ നൽ​കി​യ പ​ട്ടി​ക​യി​ലേ​ക്കാ​ണ്​​ പു​തു​താ​യി നാ​ല്​ ഇ​ന​ങ്ങ​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. മ​റ്റ്​ മു​ഴു​വ​ൻ ഇ​ട​പാ​ടു​ക​ളും ക​ർ​ശ​ന​മാ​യി ത​ട​യ​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ബി​ല്ലു​ക​ൾ​ക്കും ചെ​ക്കു​ക​ൾ​ക്കും നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​ക്കി. ഈ ​നി​യ​ന്ത്ര​ണം ത​ദ്ദേ​ശ പദ്ധതി​ക​ളെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.

എ​ച്ച്.​ആ​ർ ക്ലെയി​മു​ക​ൾ, സ്വ​കാ​ര്യ സേ​വിംഗ്സ്​ ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ൾ, സ​ർ​ക്കാ​രി​​ൻെറ സ്റ്റാറ്റ്യൂ​ട്ട​റി പേ​​മെൻറു​ക​ൾ, ദു​ര​ന്ത​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ്വാ​സ ന​ട​പ​ടി​ക​ൾ, സ്റ്റൈപൻഡു​ക​ൾ, സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ, കോ​ട​തി​വി​ധി പ്ര​കാ​ര​മു​ള്ള പേ​​മെൻറു​ക​ൾ, ഇന്ധ​ന-​വൈ​ദ്യു​തി-​ചാ​ർ​ജ്, മെ​സ്​ ചാ​ർ​ജ്, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള മ​ണ്ണെ​ണ്ണ സബ്സി​ഡി, മ​രു​ന്ന്​ വി​ത​ര​ണം, മെ​ഡി​ക്ക​ൽ റീ​ഇം​ബേ​ഴ്​​സ്​​മെൻറ്, വാ​ട്ട​ർ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി​ക്കു​ള്ള ഡീ​സ​ൽ സ​ബ്​​സി​ഡി, ലൈ​ഫ്​ മി​ഷ​ൻ, ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചെ​ല​വു​ക​ൾ, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ജ​ന​റ​ൽ പ​ർ​പ്പ​സ്​ ഫ​ണ്ട്​ അ​ട​ക്കം 35 ഇനങ്ങൾക്കാണ്​ ട്ര​ഷ​റി നി​യ​ന്ത്ര​ണം ബാ​ധ​ക​മ​ല്ലാ​ത്ത​ത്.