ആലപ്പുഴ കടപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കരയ്ക്കടിഞ്ഞു

ലപ്പുഴ കടപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കരക്കടിഞ്ഞു. എആര്‍ ക്യാമ്പിലെ എഎസ്‌ഐ ആലപ്പുഴ കാഞ്ഞിരംചിറ സ്വദേശിയായ ഫെബി ഗോണ്‍സാലസിന്റെ (46) മൃതദേഹമാണ് കടപ്പുറത്ത് കണ്ടെത്തിയത്. ഇഎസ്‌ഐ ജങ്ഷന് തെക്കുവശം വിജയ് കമ്പനിക്ക് സമീപത്തെ കടപ്പുറത്താണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ ആലപ്പുഴ സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ശനി വൈകിട്ടുവരെ ആലപ്പുഴ എ ആര്‍ ക്യാമ്പില്‍ ഇദ്ദേഹം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. ഇന്നു രാവിലെ പത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.