വായ്‌പ അടച്ചവരുടെ ആധാരം തിരികെ നൽകണം; കരുവന്നൂർ തട്ടിപ്പ് കേസിൽ ഇഡിക്ക് ഹൈക്കോടതി നിർദേശം

കരുവന്നൂർ തട്ടിപ്പുകേസിലെ നടപടികളുമായി ബന്ധപ്പെട്ട് ഇഡിക്ക് നിർദേശവുമായി കേരള ഹൈക്കോടതി. വായ്‌പ അടച്ചവരുടെ ആധാരം തിരികെ നൽകുവനാണ് കോടതി നിർദേശം. ഇക്കാര്യത്തിനായി ബാങ്കിന് അപേക്ഷ നൽകാൻ പരാതിക്കാരോട് കോടതി ആവശ്യപ്പെട്ടു.ബാങ്ക് രേഖാമൂലം ആവശ്യപ്പെട്ടാൽ തിരികെ നൽകുന്നതിൽ തടസമില്ലെന്ന് ഇ ഡി വ്യക്തമാക്കിയിട്ടുണ്ട്.

ബാങ്ക് അധികൃതര്‍ അപേക്ഷ നല്‍കിയാല്‍ വായ്പ തിരിച്ചടച്ചവരുടെ ആധാരങ്ങള്‍ തിരികെ നല്‍കണമെന്നും അന്വേഷണത്തിന് ആവശ്യമുള്ള ആധാരങ്ങളുടെ പകര്‍പ്പ് എടുത്തശേഷം അസ്സല്‍ ആധാരം തിരികെ നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

Read more

അതേ സമയം കരുവന്നൂരിൽ നിക്ഷേപകർക്ക് ഒരു രൂപ പോലും നഷ്ടമാവാത്ത രീതിയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി. 282 കോടി രൂപ നിക്ഷേപകര്‍ക്ക് കൊടുക്കാനുണ്ടെന്നും 73 കോടി രൂപ ഇതുവരെ നല്‍കിയെന്നും 50കോടി രൂപ കൂടി നല്‍കാന്‍ ഉടന്‍ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.