‘കേരളവും പ്രവാസി സമൂഹവും’ നോര്‍ക്ക സെമിനാര്‍ നാളെ കേരളീയത്തിൽ

കേരളീയം 2023 പരിപാടിയുടെ ഭാഗമായി ‘കേരളവും പ്രവാസി സമൂഹവും’എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന നോര്‍ക്ക സെമിനാര്‍ നാളെ നടക്കും. കേരളാ നിയമസഭാ മന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടക്കുന്ന സെമിനാറിൽ തുറമുഖം, മ്യൂസിയം, പുരാവസ്തുകാര്യ മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിക്കും. വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഉപാധ്യക്ഷനാകും.

നോർക്ക, ഇൻഡസ്ട്രീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല പ്രവാസികാര്യ വകുപ്പ് പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കും. കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് അംഗം പ്രൊഫ. കെ.രവിരാമനാണ് സെമിനാറില്‍ മോഡറേറ്റര്‍. ലോകത്തെമ്പാടുമുളള കേരളീയ പ്രവാസിസമൂഹവുമായി ബന്ധപ്പെട്ട് വിവിധവിഷയങ്ങളില്‍ 12 സെഷനുകളിലാണ് സെമിനാര്‍ അവതരണം.

രാവിലെ 09.00 മുതല്‍ ഉച്ചയ്ക്ക് 01.30 വരെയാണ് സെമിനാര്‍. വിഷയാവതരണത്തിനു ശേഷം പ്രസ്തുത വിഷയങ്ങളില്‍ ചര്‍ച്ചയും നടക്കും. മന്ത്രിമാര്‍, നിയമസഭാസാമാജികര്‍, നോര്‍ക്കയില്‍ നിന്നുളള ഉന്നതഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുളള പ്രതിനിധീകള്‍ വിവിധ പ്രവാസിസംഘടനാ പ്രതിനിധികള്‍, പ്രത്യേക ക്ഷണിതാക്കള്‍ എന്നിവരും സെമിനാറില്‍ പങ്കെടുക്കും.

ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ- മാനേജിംഗ് ഡയറക്ടര്‍. ഡോ. ആസാദ് മൂപ്പൻ,
ഡോ. ബാബു സ്റ്റീഫൻ ചെയർമാൻ, ഫൊക്കാന, സിഇഒ ഓഫ് ഡിസി ഹെൽത്ത്‌കെയർ ,കേരള പ്രവാസി വെൽഫെയർ ബോർഡ് മുൻ ചെയർമാൻ പി.ടി. കുഞ്ഞുമുഹമ്മദ് , ഷീല തോമസ് -ഐഎഎസ് (റിട്ട) മുൻ അഡീഷണല്‍ ചീഫ് സെക്രട്ടറി, ഡോ. ഇരുദയ രാജൻ ചെയർമാൻ-ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്‌മെന്റ്, ഡോ. ദിലീപ് രാദ, മേധാവി (ലോകബാങ്ക്), പ്രമുഖ സാമ്പത്തിക വിദഗ്ധൻ .ഒ.വി മുസ്തഫ ഡയറക്ടർ നോർക്ക റൂട്ട്സ്, സി. വി റപ്പായി ഡയറക്ടർ നോർക്ക റൂട്ട്സ്.

ഡോ. കെ. എൻ ഹരിലാൽ (മുൻ അംഗം, കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് & പ്രൊഫസർ (റിട്ട), സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ്), ഡോ. ജിനു സഖറിയ ഉമ്മൻ വിസിറ്റിംഗ് പ്രൊഫസർ, ഐ.ഐ.എം.എ.ഡി, കേരള പബ്ലിക് സർവീസ് കമ്മീഷൻ- മുൻ അംഗം, കെ വി അബ്ദുൾ ഖാദർ ചെയർമാൻ, കേരള പ്രവാസി വെൽഫെയർ ബോർഡ് . ഡേവ് ഹോവാർത്ത് ഇന്റർനാഷണൽ വർക്ക്ഫോഴ്സ് ഹെഡ്, ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ, യുകെ എന്നിവരാണ് പ്രഭാഷകർ.

Read more

കേരളത്തിന്റെ ലോകോത്തര സവിശേഷതകൾ ആഗോള സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വാർഷിക പരിപാടിയാണ് കേരളീയം. പരിപാടിയുടെ ഭാഗമായി നടക്കുന്ന 25 സെമിനാറുകളില്‍ പ്രധാനപ്പെട്ടതാണ് പ്രവാസിസമൂഹത്തെ സംബന്ധിക്കുന്ന ഈ സെഷൻ.