ഉത്രാടപ്പാച്ചിൽ കഴിഞ്ഞു, ഇന്ന്​ തിരുവോണം

കോ​വി​ഡ്​ ഉ​യ​ർ​ത്തി​യ പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ൽ ഒ​രു തിരുവോ​ണം കൂ​ടി. മ​ല​യാ​ളി​യു​ടെ ദേ​ശീ​യ ഉ​ത്സ​വ​മാ​യ ഓ​ണം ആ​ഘോ​ഷി​ക്കാ​ൻ നാ​ടും ന​ഗ​ര​വും ഒ​രു​ങ്ങി. കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ല​വി​ലു​ള്ള​തി​നാ​ൽ മു​ൻ​കാ​ല​ങ്ങ​ളി​ൽ​നി​ന്ന്​ വ്യത്യ​സ്​​ത​മാ​യി ഇ​ക്കു​റി പൊ​തു ഇ​ട​ങ്ങ​ളി​ലെ ആ​ഘോ​ഷ​ങ്ങ​ളും ഒ​ത്തു​ചേ​ര​ലു​​ക​ളു​മൊ​ന്നു​മി​ല്ലാ​തെ​യാ​ണ്​ ഓണം ക​ട​ന്നു​​പോ​കു​ന്ന​ത്​.

ക​ഴി​വ​തും വീ​ടു​ക​ളി​ൽ ആ​ഘോ​ഷി​ക്ക​ണ​മെ​ന്നും ബ​ന്ധു​വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്​ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​മാ​ണ്​ സ​ർ​ക്കാ​റി​ൻെറ ഉ​പ​ദേ​ശ​വും. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ സ​ർ​ക്കാ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​ന്ന ഒാ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളെ​ല്ലാം ഇ​ക്കു​റി വെ​ർ​ച്വ​ൽ പ്ലാ​റ്റ്​​ഫോ​മു​ക​ളി​ൽ നടക്കും.

Read more

ഓ​ൺ​ലൈ​ൻ വ​ഴി​യു​ള്ള ഓ​ണ​സ​ദ്യ​യാ​ണ്​ ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്ന്​ ന​ൽ​കു​ന്ന​ത്. ഓ​ണ​സ​ദ്യ ഒ​രു​ക്കു​ന്ന​തി​നും ഓ​ണ​ക്കോ​ടി​ക​ൾ വാ​ങ്ങു​ന്ന​തി​നും മി​ക്ക​യി​ട​ങ്ങ​ളി​ലും ഉ​ത്രാ​ട​നാ​ളി​ൽ വ​ലി​യ തി​ര​ക്കാ​ണ്​ അ​നു​ഭ​വ​പ്പെ​ട്ട​ത്. വ​ഴി​യോ​ര​ക​ച്ച​വ​ട​ങ്ങ​ളും പൊ​ടി​പൊ​ടി​ച്ചു.