തിരുവനന്തപുരത്ത് മരിച്ച വൈദികന് കോവിഡ്; കേരളത്തിൽ മരണം 11 ആയി

സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ മരിച്ച വൈദികന് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെ.ജി. വര്‍ഗീസാണ് (77) കോവിഡ് ബാധിച്ച് മരിച്ചത്.

ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരിക്കെയാണ് ഇന്ന് മരിച്ചത്. കോവിഡ് ബാധ മൂലമാണ് മരണമെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.

ഏപ്രിൽ 20 ന് വാഹനാപകടത്തിൽ പെട്ട് ഇദ്ദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അതിന് ശേഷം പേരൂര്‍ക്കട ആശുപത്രിയിലും ഇദ്ദേഹം ചികിത്സയ്ക്കെത്തിയിരുന്നു.

മെയ്‌ 30-ന് ശ്വാസതടസ്സം ഉണ്ടായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശ്രമത്തിൽ ആയിരിക്കെ നിരവധി പേർ കാണാൻ എത്തിയതായി സൂചനയുണ്ട്.