‘പരാജയഭീതിയില്‍ മോദിയുടെ സമനില തെറ്റി’; രാജീവ് ഗാന്ധിക്കെതിരെയുള്ള വാക്കുകള്‍ പ്രധാനമന്ത്രിയുടെ പദവിക്ക് ചേര്‍ന്നതല്ലെന്ന് കെ.സി. വേണുഗോപാല്‍

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ മോദിക്ക് മറുപടിയുമായി കെസി വേണുഗോപാല്‍ എംപി. പരാജയഭീതിയില്‍ സമനില തെറ്റിയ പ്രധാനമന്ത്രിയെ രാജ്യം എത്ര നാള്‍ സഹിക്കണം. ആധുനിക ഇന്ത്യയെ കെട്ടിപ്പടുത്ത, രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച രാജീവ് ഗാന്ധിയെ അപമാനിച്ചാല്‍ നോവുന്നത് ഇന്ത്യയിലെ സാധാരണക്കാരായ ജനകോടികളുടെ മനസ്സാണെന്നും അദ്ദേഹം എന്നാണ് ഫേസ്ബുക്കില്‍ കുറിച്ചു.

കെസി വേണുഗോപാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പരാജയഭീതിയില്‍ സമനില തെറ്റിയ ഒരു പ്രധാനമന്ത്രിയെ രാജ്യം ഇനി എത്ര നാള്‍ സഹിക്കണം ? അധപതനത്തിന്റെ അങ്ങേയറ്റമെത്തിയിരിക്കുന്നു നരേന്ദ്ര മോദിയുടെ വാക്കുകള്‍. റഫേല്‍ കരാറിലെ അഴിമതിയുടെ ഏടുകള്‍ ഒന്നൊന്നായി പുറത്തു വന്നു കൊണ്ടിരിക്കുന്നു. അതില്‍ വിറളി പൂണ്ട മോദിയുടെ വാക്കുകള്‍ പ്രധാന മന്ത്രി എന്ന പദവിക്ക് നിരക്കുന്നതല്ല. ആധുനീക ഇന്ത്യയെ കെട്ടിപ്പടുത്ത, രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച രാജീവ് ഗാന്ധിയെഅപമാനിച്ചാല്‍നോവുന്നത് ഇന്ത്യയിലെ സാധാരണക്കാരായ ജനകോടികളുടെ മനസ്സാണ്. അത് മനസ്സിലാക്കാന്‍ മോദി അധികം കാത്തിരിക്കേണ്ടി വരില്ല.